---
title: "കേളകത്ത് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്; 130 കുട്ടികൾ പങ്കെടുത്തു"
english_title: "Freedom Struggle History Quiz Held in Kelakam, 130 Students Participate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377565/kelakam-freedom-struggle-quiz-130-students`"
published_at: "2026-08-09T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77f9a9d2e15_1000221561.jpg"
keywords: ["Kelakam", "Freedom Struggle Quiz", "St Thomas HSS", "Intimate Welfare Trust", "Independence Day"]
---

# കേളകത്ത് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്; 130 കുട്ടികൾ പങ്കെടുത്തു

> **Lead Summary:** **കേളകം**: കുട്ടികളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ _കേളകം ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റ്_ റവ: ഫാ. ഗീവർഗീസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ _LP, UP, HS, HSS_ വിഭാഗങ്ങളിലായി 130 കുട്ടികൾ മാറ്റുരച്ചു.

## Article Content

**കേളകം**: കുട്ടികളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ _കേളകം ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റ്_ റവ: ഫാ. ഗീവർഗീസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ _LP, UP, HS, HSS_ വിഭാഗങ്ങളിലായി 130 കുട്ടികൾ മാറ്റുരച്ചു.

ഓരോ വിഭാഗത്തിലെയും ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് ഉപഹാരവും യഥാക്രമം _1000, 750, 500_ രൂപ വീതം പ്രൈസ് മണിയും നൽകി. ചരിത്രബോധം വളർത്തുക, സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങൾ ഓർമിക്കുക, ദേശസ്നേഹം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വിസ് സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.

പൈലി വാത്യാട്ട് സമ്മാനദാനം നിർവഹിച്ചു. എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗീവർഗീസ് എൻ.ഐ., ടി.ജി. സുരേന്ദ്രൻ, തങ്കച്ചൻ കപ്പിലാംമുറി, പുഷ്പ തങ്കച്ചൻ, റോയ് മുഞ്ഞനാട്ട്, ഗോപാലകൃഷ്ണൻ സി.ജെ. എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. സ്വാതന്ത്ര്യത്തിന്റെ മൂല്യം പുതലമുറയിലേക്ക് എത്തിക്കുക എന്ന സന്ദേശമാണ് പരിപാടി മുന്നോട്ട് വച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377565/kelakam-freedom-struggle-quiz-130-students`)